മട്ടന്നൂരിൽ ഒരു കിലോയിലേറെകഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ

 


മട്ടന്നൂർ : മട്ടന്നൂർ നഗരസഭയിലെ നടുവനാട് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്തിന്‍റെ നേതൃത്വത്തിൽ   നടത്തിയ പരിശോധനയിൽ ഒരു കിലോയിൽ അധികം കഞ്ചാവുമായി ആസാം സ്വദേശിയായ ഹബീബർ റഹ്മാൻ (25) പിടിയിലായി. 



മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പന നടത്തുന്ന  ഇയാൾ കുറച്ച് ദിവസമായി എക്സൈസ് നിരീക്ഷണത്തിൽ ലായിരുന്നു. വിൽപ്പനയ്ക്കായി വൻതോതിൽ കഞ്ചാവ് എത്തിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ കെ ഷാജി, പ്രിവന്‍റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, ടി പി സുദീപ്, കെ രമീഷ് , എക്സൈസ് സൈബർ സെല്ലിലെ പ്രിവൻറീവ് ഓഫീസർ ടി സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ കെ സുഹീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Post a Comment

0 Comments