ദേശീയ വായനശാല& ഗ്രന്ഥാലയം അക്ഷര കരോൾ ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ശ്രീ. യു. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു.

 


ദേശീയ വായനശാല& ഗ്രന്ഥാലയം അക്ഷര കരോൾ ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ശ്രീ. യു. ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ എഴുപത്തി ഏഴാം പിറന്നാൽ ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ഭരണഘടന കാത്തുസൂക്ഷിക്കുന്നതിൻ്റെ ആവശ്യകത വിളിച്ചോതുന്നതുംഅതിൽ ഗ്രന്ഥശാല പ്രസ്ഥാനം നടത്തേണ്ട ഉത്തരവാദിത്തവും ഓർമിപ്പിച്ചു കൊണ്ടുള്ള കരോളിൽ നിരവധി പേർ പങ്കെടുത്തു

വായനശാലയുടെ പ്രവർത്തന പരിധിയിലെ വീടുകളിൽ ഭരണഘടനയുടെ ആ മുഖം വിതരണം ചെയ്തു. വായനശാല സെക്രട്ടറി ശ്രീ. കെ . പി.അരുൺകുമാർ, പ്രസിഡൻ്റ് ശ്രീ.ഷാജ്മാസ്റ്റർ, ശ്രീ. കെ . അച്യുതൻ, വായനശാല കമ്മിറ്റി അംഗങ്ങൾ,പൊതുജനങ്ങൾ എന്നിവർ അക്ഷര കരോൾ നയിച്ചു.



Post a Comment

أحدث أقدم

AD01