ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.




ഇരിക്കൂർ: ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചേടിച്ചേരി ഏ .കെ.ജി. ഗ്രന്ഥാലയത്തിൽ എ.കെ ലഷ്മണൻ മാഷിന്റെ അധ്യക്ഷതയിൽ ( എ.കെ.ജി ഗ്രന്ഥാലയം സെക്രട്ടറി) ശ്രീ.പി. ജനാർദ്ദനൻ മാസ്റ്റർ (സ്റ്റേറ്റ്ലൈബ്രറി കൗൺസിൽ അംഗം ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.മുഹമ്മദ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം. യു.വി അബ്ദുൽ റഹ്മാൻ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഒ ശ്രീജ , സി. അനഘ എന്നിവർക്ക് സ്വീകരണം നൽകി.തുടർന്ന് തുടർന്ന് സംസ്ഥാന യുവജനോത്സവത്തിൽ സംസ്കൃത അക്ഷരശ്ലോകമൽ സരത്തിൽ എ ഗ്രേഡ് കരസ്തമാക്കിയ ഇവി കൃഷ്ണപ്രിയ കേശദാനമെന്ന സ്നേഹ ദാനത്തിലൂടെ മാതൃകയാക്കിയ ദീക്ഷിത എം.എസ്, പി . അമർ നാഥ്‌ എന്നിവരേ ആദരിക്കുകയും ചെയ്തു. വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.ദാമോദരൻ മാസ്റ്റർ , സാവിത്രി ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി , ടി.വി രമണി (ലൈബ്രറിയൻ) നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01