അശ്വതി രാജ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.




ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് ഓഫീസിൽ സംഘടിപ്പിച്ച ബഡ്‌സ് സ്കൂൾ ബ്ലോക്ക് കലോത്സവം കലാപരിപാടികളാൽ നിറഞ്ഞുനിന്നു. വിവിധ മത്സരങ്ങളിൽ കുട്ടികൾ കഴിവ് തെളിയിച്ച കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ പയ്യാവൂർ സ്വദേശിനിയായ അശ്വതി രാജ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. മികച്ച അവതരണത്തിലൂടെ അശ്വതി രാജ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. പ്രത്യേക കഴിവുകളുള്ള കുട്ടികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കിയ കലോത്സവം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ആവേശകരമായി നടന്നു..




Post a Comment

أحدث أقدم

AD01