കണ്ണൂര്‍: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക്തല ബൗദ്ധിക ഭിന്നശേഷി ബോധവല്‍ക്കരണ പരിപാടി 'അന്‍പ് 2025' സംഘടിപ്പിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് അന്‍പ് ക്യാമ്പയിന്‍. ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, അവരെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന സാമൂഹിക പരിസ്ഥിതി സൃഷ്ടിക്കുക, വിവിധ നിയമങ്ങളും ക്ഷേമപദ്ധതികളും സംബന്ധിച്ച അവബോധം വ്യാപിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. സാമൂഹ്യനീതി വകുപ്പ്, കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, സ്റ്റേറ്റ് ഇനീഷ്യേറ്റീവ്സ് ഓണ്‍ ഡിസബിലിറ്റീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമം 2016 എന്ന വിഷയത്തില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍ രാജീവ്, നാഷണല്‍ ട്രസ്റ്റ് നിയമം - 1999 എന്ന വിഷയത്തില്‍ കണ്ണൂര്‍ എല്‍.എല്‍.സി കണ്‍വീനര്‍ പി.കെ സിറാജ്, സാമൂഹ്യ സുരക്ഷ പദ്ധതികളും യു.ഡി.ഐ.ഡി എന്ന വിഷയത്തില്‍ എസ്.ഐ.ഡി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.പി പ്രബിത്ത്, ഭിന്നശേഷി പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളും സേവനങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ ഡി.ഇ.ഐ.സി മാനേജര്‍ ടി വിപിന എന്നിവര്‍ ക്ലാസെടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, നിരാമയ ഇന്‍ഷുറന്‍സ് എന്നീ പദ്ധതികളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു.

.jpg)

Post a Comment