കോഴിക്കോട് നിപ സ്ഥിരീകരിച്ച് രണ്ട് ദിവസമായിട്ടും ജില്ലയിലേക്ക് തിരിഞ്ഞ് നോക്കാതെ ആരോഗ്യ മന്ത്രി കെ മുരളീധരൻ. നേരത്തെ നിപ സ്ഥിരീകരിച്ച സന്ദർഭങ്ങളിൽ ആരോഗ്യ മന്ത്രിമാർ കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ ഇതുവരെയും കോഴിക്കോട് ജില്ലയിലേക്ക് വരാനോ കാര്യങ്ങൾ ഏകോപിപ്പിക്കാനോ ആരോഗ്യമന്ത്രി തയ്യാറായിട്ടില്ല. മന്ത്രി കെ മുരളീധരന്റെ നിലപാടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നും വിമർശനം ഉയരുന്നുണ്ട്. നേരത്തെ നിപ സ്ഥിരീകരിച്ചത് പോലും ആരോഗ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ല. സംഭവത്തിൽ കളക്ടറെ പഴിചാരാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. കളക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദം.


0 Comments