കെ.സി.എഫ് മികച്ച കോമേഴ്‌സ് അധ്യാപക പുരസ്‌കാരം* *വി. രാധാകൃഷ്ണൻ മാസ്റ്റർക്ക്.




ശ്രീകണ്ഠപുരം: കേരള കോമേഴ്‌സ് ഫോറം (KCF) സംസ്ഥാനത്തെ മികച്ച കോമേഴ്‌സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്‌കാരത്തിന് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ        വി. രാധാകൃഷ്ണൻ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 7ന് മലപ്പുറം തിരൂരിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പുരസ്‌കാരം സമ്മാനിക്കും. ഇരുപത് വർഷത്തിലധികമായി കോമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് സജീവമായ അദ്ദേഹം, സംസ്ഥാന കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ചുവരുന്നു. നിരവധി വിദ്യാഭ്യാസ-വിദ്യാർത്ഥി ക്ഷേമ പദ്ധതികളിലും പങ്കാളിയായിട്ടുണ്ട്. നിലവിൽ AKSTU കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.     ഭാര്യ ദീപ ഒ.പി. അധ്യാപികയാണ്. മക്കൾ ധ്വനി ആർ. കൃഷ്ണ, ധ്രുവദ് ആർ. കൃഷ്ണ.



Post a Comment

0 Comments