മികച്ച വിദ്യാലയ പുരസ്‌കാരം ചാമക്കാൽ എൽ പി സ്‌കൂളിന്


പൊതു വിദ്യാഭ്യാസ വകുപ്പ് മികച്ച വിദ്യാലയത്തിന് ഏർപ്പെടുത്തിയ അവാർഡ് ജി എൽ പി സ്‌കൂൾ ചാമക്കാൽ ഏറ്റുവാങ്ങി . അഡ്വ: സജീവ് ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ: സണ്ണി ജോസഫ് അവാർഡ് വിതരണം ചെയ്തു. സ്‌കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് അവാർഡ് ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ വിദ്യാലയപ്രവർത്തന മികവിനാണ് വിദ്യാഭ്യാസ വകുപ്പ് ഈ വർഷം മുതൽ ഇത്തരമൊരു അവാർഡ് നൽകുന്നത്. ഹരിത വിദ്യാലയം റിയാലിറ്റോ ഷോ പങ്കാളിത്തം, കുട്ടികളുടെ ഫോൺ ഉപയോഗ നിയന്ത്രണ പ്രൊജക്ട്, റോഡ് സുരക്ഷക്കായുള്ള കുട്ടിക്കവല,ലൈബ്രറി ശാക്തീകരണ പദ്ധതി, ക്യാമ്പസ് ഹരിതവൽക്കരണ പദ്ധതിയായ തണലിടം, കുട്ടികളുടെ റേഡിയോ ആയ റേഡിയോ ചാം, സഞ്ചരിക്കുന്ന പാഠശാല തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ചാമക്കാലിന് അവാർഡ് നൽകിയത്.

Post a Comment

0 Comments