വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനും വത്തിക്കാൻ അനുമതി നൽകി. മാർച്ച് 4-ന് രാവിലെ 10 മണിക്ക് മാർപാപ്പയെ നേരിൽ കണ്ട് ഹസ്തദാനം നടത്താനാണ് അവസരം ലഭിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കായി സമയം തേടി കഴിഞ്ഞ ഡിസംബറിൽ തന്നെ സംസ്ഥാന സർക്കാർ ഇന്ത്യയിലെ അപ്പോസ്തലിക് സ്ഥാനപതിക്ക് കത്തയച്ചിരുന്നു.അതേസമയം, ഈ വത്തിക്കാൻ സന്ദർശനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം വന്നിട്ടില്ല. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തിരക്കുകളുമാണ് യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് അനുമതി; സന്ദർശനം മാർച്ചിൽ
WE ONE KERALA
0
.jpg)


إرسال تعليق