മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി


വയനാട് മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം ഈ മാസം 25-ന് താക്കോൽ ദാനം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 178 വീടുകളുടെ താക്കോൽ ദാനമാണ് മാർച്ച് ഒന്നിന് നടക്കുക. ആകെ 410 വീടുകളാണ് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരുന്നത് അതിൽ 178 എണ്ണമാണ് പൂർണമായും നിർമ്മാണം പൂർത്തിയാക്കി ആദ്യഘട്ടത്തിൽ നൽകാൻ തീരുമാനിച്ചിരുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്ക് സർക്കാർ ഒന്നാംഘട്ടമായി വീടുകൾ നിർമ്മിച്ച് നൽകുന്നത്. വീടുകൾക്ക് പുറമെ പബ്ലിക്ക് മാർക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളി സ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന താൽക്കാലിക ഓപ്പൺ ഓഡിറ്റേറിയത്തിലാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.



Post a Comment

أحدث أقدم

AD01