വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു


കരുമം ഗവ യു.പി. സ്‌കൂളിൽ വർണ്ണക്കൂടാരം പദ്ധതി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള പഠനസാഹചര്യങ്ങൾ സാധാരണക്കാരായ കുട്ടികൾക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയൊരു വിപ്ലവമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഒരു കുട്ടി സ്‌കൂളിലേക്ക് ആദ്യമായി കടന്നുവരുമ്പോൾ, ആ വിദ്യാലയം അവർക്ക് പേടിയുള്ള ഒരിടമാകരുത്. കളിക്കാനും ചിരിക്കാനും പഠിക്കാനും സാധിക്കുന്ന ഒരു ഉത്സവപ്പറമ്പായി മാറണമെന്നും വർണ്ണക്കൂടാരം പദ്ധതിയിലൂടെ അതാണ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്‌കൂളിലെ പ്രഥമാദ്ധ്യാപിക ബി ബാലാമണി, പി ടി എ പ്രസിഡന്റ് ജിജോ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01