“കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല ഇൻസ്റ്റ​ഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്”: മാർക്ക് സുക്കർബർ​ഗ്


ഇൻസ്റ്റ​ഗ്രാം കുട്ടികളെ അടിമയാക്കുന്നു എന്ന വാദം പൂർണമായും തള്ളി മെറ്റ സി ഇ ഒ മാർക്ക് സുക്കർബർ​ഗ്. സുസ്ഥിര വികസനം കെട്ടിപ്പടുക്കുന്നതിലാണ് ശ്ദ്ധകേന്ദ്രീകരിക്കുന്നത്, ഒപ്പം കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് വയസ്സ് മുതൽ ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിച്ച് വിഷാദരോ​ഗം ബാധിച്ചതായി ഇരുപത് കാരിയുടെ പരാതിയിലായിരുന്നു സുക്കർബർ​ഗ് മറുപടി നൽകിയത്. ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നവർ മടുപ്പ് തോന്നിയാൽ അത് ഉപേക്ഷിക്കുമെന്നും, പതിമൂന്ന് വയസ്സിന് താഴെയുള്ളവർ ഈ ആപ്പ ഉപയോ​ഗിക്കാൻ പാടില്ലാത്തതാണെന്നും സുക്കർബർ​ഗ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെ തിരിച്ചറിയാനുള്ള സംവിധാനം മെറ്റയിൽ ഉണ്ടെന്നെന്ന സുക്കർബർ​ഗിന്റെ വാദത്തിന് വിപരീതമായി 13 വയസ്സിന് താഴെയുള്ളവരാണ് നാല് ദശലക്ഷം ഉപഭോക്താക്കൾ എന്ന് ഹർജിക്കാരിയുടെ അഭിഭഷകൻ വാദിച്ചു. ആ കണക്ക് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടും അഭിഭാഷകനായ മാർക്ക് ലീനിയർ കോടതിയിൽ സമർപ്പിച്ചു. യുഎസിലെ 30 ശതമാനം ഉപഭോക്താക്കളും 10-12 വയസ്സിന് ഇടയിലുള്ളവരാണെന്നും അഭിഭാഷകൻ കോടതിയിലറിയിച്ചു. എന്നാൽ 2019 മുതലാണ് ഇൻസ്റ്റ​ഗ്രാം ഡേറ്റ് ഓഫ് ബർത്ത് കൊടുക്കാൻ ആവശ്യപ്പെടാൻ തുടങ്ങിയതെന്നും അതുവരെ 13 വയസ്സിന് മുകളിലുള്ളവരാണോ എന്ന് സ്ഥിരീകരിക്കാൻ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളു.



Post a Comment

Previous Post Next Post

AD01