ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം തട‍ഞ്ഞതിൽ നിയമ പോരാട്ടത്തിന് സർക്കാർ, ഹൈക്കോടതിയിൽ അപ്പീൽ നൽകി



കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുളള വിജ്ഞാപനം തട‍ഞ്ഞ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഭൂമി ഏറ്റെടുക്കൽ തടഞ്ഞുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ആപ്പീൽ നൽകിയത്. 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായിരുന്നു സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതാണ് സിംഗിൾ ബെഞ്ച് തടഞ്ഞത്.  ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോർട്ടുകളും ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ് കേരള ഹൈക്കോടതി തടഞ്ഞത്. വിമാനത്താവളത്തിനായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് ചോദ്യം ചെയ്താണ് അപ്പീലുമായി സർക്കാർ ഇപ്പോൾ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.





 

Post a Comment

Previous Post Next Post

AD01