മെഡിസെപ് അപാകതകൾ പരിഹരിച്ച്, കൂടുതൽ ആശുപത്രികളിൽ നടപ്പിലാക്കണം



ശ്രീകണ്ഠാപുരം:- മെഡിസെപ് അപാകതകൾ പരിഹരിച്ച് മുഴുവൻ ജീവനക്കാർക്കും ലഭ്യമാകുന്നരീതിയിൽ, കൂടുതൽ ആശുപത്രികളിൽ നടപ്പിലാക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിക്കൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരം ടി.വി.കമ്മാരൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും  പ്രശസ്ത നരവംശ ശാസ്ത്ര ഗവേഷകനുമായ പി.ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡണ്ട് പ്രശാന്തൻ.കെ.കെ അധ്യക്ഷത വഹിച്ച സമ്മേളത്തിൽ മേഖലാ സെക്രട്ടറി കെ.കെ.കൃഷ്ണൻ സ്വാഗതവും, ഉദയൻ ഇടച്ചേരി നന്ദിയും പറഞ്ഞു.  ജില്ലാ സെക്രട്ടറി റോയ് ജോസഫ് സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മേഖല സെക്രട്ടറിq കെ.കെ.കൃഷ്ണൻ, പ്രവർത്തനറിപ്പോർട്ടും, ട്രഷറർ വരവു ചിലവു കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി:-ഉദയൻ ഇടച്ചേരി-പ്രസിഡണ്ട്,  ദിനേശൻ പോത്തേര-വൈസ് പ്രസിഡണ്ട്, പ്രശാന്തൻ.കെ.കെ- സെക്രട്ടറി,  ശ്രീവിദ്യ.എ- ജോയിൻ്റ് സെക്രട്ടറി, അഖിൽ.പി.വി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.  ജില്ലാ ജോയിൻ്റ് സെക്രട്ടറി റഷീദ്.കെ.ടി, ജില്ലാ കമ്മിറ്റി അംഗം റഹ്മത്ത്.പി, ശ്രീവിദ്യ.എ, ഉദയൻ ഇടച്ചേരി, അനിൽ വർഗ്ഗീസ്, കെ.കെ.ചന്ദ്രൻ, ദിനേശൻ പോത്തേര, തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.


Post a Comment

أحدث أقدم

AD01