രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു



തലശ്ശേരി : യൂത്ത് കോൺഗ്രസ്‌ തലശ്ശേരി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു ചിത്ര രചനാ മത്സരം നടന്നു. അനുസ്മരണ സമ്മേളനം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ അസംബ്ലി പ്രസിഡന്റ്‌ എൻ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.എ.ആർ.ചിൻമയ് മുഖ്യ പ്രഭാഷണം നടത്തി.അനസ് ചാലിൽ, അനിരുദ് എന്നിവർ സംസാരിച്ചു.പരിപാടിയിൽ വെച്ച് നിയോജക മണ്ഡലത്തിലെ കോൺഗ്രസ്‌ ജനപ്രതിനിധികൾക്കും എൻ സി പിയിൽ നിന്നും കോൺഗ്രസ്സിലേക്ക് കടന്നു വന്നവർക്കും അനുമോദനം നൽകി. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും സമ്മാനദാനം നടത്തി.ഹൈമ. എസ്‌ സ്വാഗതവും മുനാസ്.എം നന്ദിയും പറഞ്ഞു



Post a Comment

أحدث أقدم

AD01