മൊബൈൽ ഫോണില്ലാതെ അൽപ്പനേരം പോലും കഴിഞ്ഞുകൂടാനാകാത്തവർ നമുക്ക് ചുറ്റും ഉണ്ടാകുമായിരിക്കും അല്ലേ? ഭക്ഷണം കഴിക്കാനും എന്തിനേറെ ടോയ്ലറ്റിൽ പോകാനും ഉറങ്ങാനും ചിലർക്ക് ഫോണില്ലാതെ പറ്റില്ല. കട്ടിലിൽ ഇരുന്നും കിടന്നും എല്ലാം ഫോൺ സ്ക്രോൾ ചെയ്യുന്നത് ഒരു ശീലമാണ് പലരുടെയും. എന്നാൽ ഇതൊന്നുമത്ര നല്ല ശീലമല്ല. ആരോഗ്യത്തെ തന്നെ നശിപ്പിക്കാൻ ഇത്തരം ശീലങ്ങള്‍ക്കാകും. കിടന്ന് ഫോൺ നോക്കുന്നത് നല്ലതല്ല. ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഫോൺ മാറ്റിവെയ്ക്കാൻ ശ്രദ്ധിക്കണം. ഫോണിൽ നിന്നുള്ള നീലപ്രകാശം ഉറക്കഹോർമോണ്‍ ആയ മെലാടോണിന്റെ അളവ് കുറക്കും. കൂടാതെ കോർട്ടിസോളിന്റെ അളവ് കൂടുകയും അതുവഴി സമ്മർദം കൂട്ടുകയും ചെയ്യും. ഒരു മണിക്കൂർ നിങ്ങൾ ഫോൺ നോക്കുകയാണെങ്കിൽ ആ ഒരു മണിക്കൂർ അധികം ഉറങ്ങേണ്ടിയും വരും. ഉറങ്ങുമ്പോൾ രക്തസമ്മർദം കുറയും. പക്ഷേ ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കിലോ? അപ്പോള്‍ ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമർദം കൂടുകയും ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഫോൺ നോക്കുന്നതിന് പകരം ഉറങ്ങും മുൻപ് പുസ്തകം വായിക്കുന്നത് ഒരു ശീലമാക്കുന്നത് നല്ലതാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഹൃദയാഘാതം വർധിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകല്‍ കാണാറില്ലേ? ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങളും ഇതിനൊരു കാരണമാണ്. ഇവ ഒഴിവാക്കിയാൽ ഹൃദയാരോഗ്യം മെച്ചപ്പെടുകയും ദീർഘായുസ് ലഭിക്കുകയും ചെയ്യും. ചെറുപ്പക്കാരിൽ ഹൃദ്രോഗം കൂടാനുള്ള കാരണങ്ങളിലൊന്ന് ചടഞ്ഞുകൂടിയുള്ള ഇരിപ്പ് ഉൾപ്പെട്ട ജീവിതശൈലിയാണെന്നും പഠനങ്ങള്‍ പറയുന്നു. ദിവസേനയുള്ള വ്യായാമങ്ങളും ഒരു ശീലമാക്കി എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

.jpg)

Post a Comment