ചെറുകുന്ന് പള്ളിക്കര അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എം വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍ അധ്യക്ഷനായി. 2021 - 22 വര്‍ഷത്തെ അംബേദ്കര്‍ വികസന പദ്ധതിയിലുള്‍പ്പെടുത്തി കലക്റ്റീവ് ഫാര്‍മിംഗ് സൊസൈറ്റി സൗജന്യമായി വിട്ടുനല്‍കിയ പത്ത് സെന്റ് ഭൂമിയില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങളാണ് നടപ്പാക്കുന്നത്. ജോബ് ട്രെയിനിംഗ് സെന്റര്‍, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. പള്ളിക്കര പട്ടികജാതി നഗറില്‍ നടന്ന പരിപാടിയില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബബിത കുമാരി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി നിഷ, ചെറുകുന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ഹരിദാസന്‍, കെ ഷാജി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍, ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടറി രാജീവ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ ബിനിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പുരുഷോത്തമന്‍, പി.വി ചിന്നന്‍, കെ ഗണേശന്‍, കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പള്ളിക്കര അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം
WE ONE KERALA
0
.jpg)



Post a Comment