ഡോ.മുഹമ്മദ് ഷഫീക്ക് മസാനി അന്തരിച്ചു



കൊല്ലം: ഡോ. മുഹമ്മദ് ഷഫീക്ക് മസാനി (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, IHMA അഞ്ചൽ ചാപ്റ്റർ ചാർട്ടർ പ്രസിഡന്റ്, KGHMOA മുൻ സംസ്ഥാന പ്രസിഡന്റ്) കൊല്ലം മഞ്ഞപ്പാറയിൽ അന്തരിച്ചു കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി സൊസൈറ്റി (ചെങ്ങളായി)യുടെ ആദ്യകാലത്തെ പ്രഗത്ഭനായ ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ചെങ്ങളായി, ഉളിക്കൽ, പേരാവൂർ, മയ്യിൽ, തലശ്ശേരി എന്നിവിടങ്ങളിൽ അദ്ദേഹം അർപ്പണബോധത്തോടെ ആതുരസേവനം നടത്തി. ഇവിടെ ജോലി ചെയ്യുന്നതിനിടെ തന്നെ സർക്കാർ സർവീസിൽ പ്രവേശിക്കുകയും, തുടർന്ന് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ച് ജനങ്ങളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങുകയും ചെയ്തു. മെഡിക്കൽ രംഗത്തും സംഘടനാ രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.





Post a Comment

Previous Post Next Post

AD01