തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു


തലശ്ശേരി: പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു. ശാന്ത സ്റ്റോറിൻ്റെ മുകൾ നിലയുടെ മേൽക്കൂരയാണ് തകർന്നത്. ആളുകൾ കുറവായതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. കാലപഴക്കത്താൽ ബിൽഡിങ് അപകടവസ്ഥയിലാണ്. ആളുകൾ കൂടുതൽ എത്തുന്ന കോഫീ ഹൗസിനും മലബാർ ബേക്കറിക്കും നടുവിലാണ് തകർന്ന കെട്ടിട്ടം. കണ്ണൂർ കാൽടെക്‌സിലും കോർപറേഷൻ്റെ അധീനതയിലുള്ള കാലപ്പഴക്കം ഉള്ള കെട്ടിടം ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്.



Post a Comment

Previous Post Next Post

AD01