സർക്കാറിനെ അഭിനന്ദിച്ച്​ പ്രകടനം


മട്ടന്നൂർ: തില്ലങ്കേരിയിലെ മച്ചൂർ മലയിൽ  അന്താരാഷ്ട്ര യോഗ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന്​ 50 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയ സർക്കാറിന്​ അഭിവാദ്യം അർപ്പിച്ച്​ യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ പ്രകടനം നടത്തി. നഗരം ചുറ്റിയ ശേഷം മട്ടന്നൂർ ബസ്​സ്റ്റാൻഡ്​ പരിസരത്ത്​ സമാപിച്ചു. തുടർന്ന്​ നടന്ന പൊതുയോഗം യോഗ അസോസിയേഷൻ ജില്ലാ രക്ഷാധികാരി വത്സൻ പനോളി ഉദ്​ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ്​ പി ബാലകൃഷ്ണ സ്വാമി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ. കെ രാജഗോപാൽ, കെ ടി കൃഷ്ണ ദാസ്​, ഗോവിന്ദൻ പായം, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ പ്രേമാജൻ സ്വാഗതവും സി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.



Post a Comment

أحدث أقدم

AD01