മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമാകാൻ കാരണം ഇന്ദിരാ ഗാന്ധിയുടെ നയങ്ങളാണെന്ന് കോൺഗ്രസിനെ രൂക്ഷമായി വിമർശനം ഉന്നയിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി. ഇന്ദിര ഗാന്ധിയുടെ സമയത്താണ് സ്റ്റേറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന വിഷയം കണ്കറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജയറാം രമേശ് പറഞ്ഞത് വലിയ മാറ്റങ്ങൾ എന്നാണ്. ഇവർക്ക് കേരളത്തിൽ നിന്ന് മലയാളികൾ ഒഴിഞ്ഞു പോകണം എന്നാണ്. എന്നിട്ട് കേരളത്തിൽ കാട്ടുപന്നികളും, കുരങ്ങന്മാരും, കാട്ടാനകളും സ്വതന്ത്രമായി നടക്കണമെന്നാണ് അവരുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ പോലും കുരങ്ങ് ശല്യം അതിരൂക്ഷമാണ്. തൻ്റെ സഹപ്രവർത്തകൻ ശിവദാസൻ പോലും നിരവധി തവണയാണ് കുരങ്ങിൻ്റെ ആക്രമണം നേരിട്ടത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമം 7ഓളം തവണ ഭേദഗതി ചെയ്തു. നിയമങ്ങൾ കൂടുതൽ ശക്തമാക്കി. കേരളത്തിൽ 555 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കാട്ടുപന്നി ആവശ്യമെന്നും, കടുവകൾ ഭക്ഷണമെന്നും മറുപടി നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രസർക്കാരിന് അരാവല്ലിയെ ഇല്ലാതാക്കാം. എന്നാൽ കേരളത്തിൽ വനവിസ്തൃതി കൂട്ടുകയാണ് ചെയ്തത്. ചില കാട്ടുമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശം നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

.jpg)

Post a Comment