ശബരിമല സ്വർണ മോഷണക്കേസ്: അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളെന്ന്‌ സൂചന,

 


ശബരിമല സ്വർണമോഷണക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് സൂചന. അതേസമയം, കേസിൽ എസ് ഐ ടിക്ക് മുൻപിൽ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് അടൂർ പ്രകാശിന്‍റെ മൊഴി. അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്‍റെ ഭാഗമായെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുടെ ചില നിർണ്ണായക രേഖകളും എസ് ഐ ടി ശേഖരിച്ചുവെന്നും വിവരമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് മൊഴി നല്‍കി. ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം ആവര്‍ത്തിക്കുകയും ചെയ്തു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനം അന്വേഷണ സംഘം എടുക്കും.ഇന്നലെയാണ് അടൂർ പ്രകാശ് എം പി യെ എസ് ഐ ടി ചോദ്യം ചെയ്തത്. ണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള കേസിലെ പ്രതികളുമായുള്ള ബന്ധത്തിൻറെ അടിസ്ഥാനത്തിലായിരുന്നു അടൂർ പ്രകാശിൻ്റെ ചോദ്യം ചെയ്യൽ. എസ് ഐ ടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങളുടെ പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.



Post a Comment

أحدث أقدم

AD01