സ്വദേശത്തും വിദേശത്തുമടക്കം നിരവധി പേർക്ക് കരിയർ വാതിലുകൾ തുറന്ന് വിജ്ഞാനകേരളം തൊഴില്‍ മേള


അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലും പുറത്തും തൊഴില്‍ ചെയ്യാനുള്ള അവസരങ്ങൾ തുടർച്ചയായി ഒരുക്കി സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം തൊഴില്‍ മേളകൾ. കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉൾപ്പടെ സംസ്ഥാനത്ത് 5 ജില്ലകളിൽ തൊഴിൽ മേള നടന്നു. ടെസ്ലയിൽ ഉൾപ്പടെ 66000 പേർക്ക് തൊഴിൽ ലഭിക്കും. തൊഴിലന്വേഷകർക്കായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ വച്ച് സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ 300 ലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. അവരിൽ 102 പേർക്ക് ഉടൻ തന്നെ ജോലി ലഭിച്ചതായി മന്ത്രി കെഎ‍ൻ ബാലഗോപാൽ പറഞ്ഞു. പ്രാദേശികവും, വിദേശ രാജ്യങ്ങളിലേതടക്കമുള്ള തൊഴിലവസരങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിരുന്നു.തുടർന്ന് വരുന്ന എല്ലാ ശനിയാഴ്ചകളിലും ജില്ലയിലെ വിവിധ എസ് ഡി പി കെ സെന്‍ററുകളായ MES Institute of Management & Technology, പെരുമൺ എൻജിനിയറിങ് കോളേജ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി, കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊട്ടാരക്കര ഗവ. എൻജിനിയറിങ് കോളേജ്, പത്തനാപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ മേള നടക്കും. മന്ത്രി കെ എൻ ബാലഗോപാൽ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു. സമകാലീന തൊഴില്‍ വിപണിക്ക് ആവശ്യമായ നൈപുണ്യ പരിശീലനത്തോടൊപ്പം ഗ്രാമീണ മേഖലയിലെ യുവതയ്ക്ക് തൊഴില്‍ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു




Post a Comment

أحدث أقدم

AD01