അവാർഡ് ദാന സമ്മേളനം സംഘടിപ്പിച്ചു.


വിദ്യാഭ്യാസത്തിലൂടെ മുന്നേറാൻ കഴിയുള്ളൂ എന്ന യാഥാർത്ഥ്യം ജീവിതത്തിലൂടെയും പ്രവർത്തികളിലൂടെയും തെളിയിച്ചതാണ് ഇന്നത്തെ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രധാന കാരണമായതെന്ന് മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ കെ കെ എൻ കുറുപ്പ് പ്രസ്താവിച്ചു. ഒരു വിദ്യാഭ്യാസ വിചക്ഷണൻ്റെ സ്മരണ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ സാംസ്കാരിക പുരോഗതിയുടെ അടയാളങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ എൻ പി അനുസ്മരണ സമിതിയുടെ അവാർഡ് ദാനസമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് സർ സയ്യിദ് കോളജ് അദ്ധ്യാപിക പ്രൊഫ: നഫീസ ബേബി ഏറ്റുവാങ്ങി.യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ ഫ്രൊ:എ.പി.സുബൈർ അദ്ധ്യക്ഷത വഹിച്ചു.മികച്ച ഗവേഷക വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പ് എറണാകുളം കുസാറ്റിലെ സി കെ ലിയാനക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (കൽപറ്റ) സി ഉബൈദുള്ള വിതരണം ചെയ്തു. എ എൻ പി അനുസ്മരണപ്രഭാഷണം ചൂര്യയി ചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രൊഫസർ ഇസ്മായിൽ ഓലായിക്കര , എ എൻ പി ജബീറ, പ്രൊഫ: ഇ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു ജനറൽ കൺവീനർ അഡ്വ: പി.വി സൈനുദ്ധീൻ സ്വാഗതവും എ.എൻ.പി ഷാഹിദ് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

AD01