തിരൂരങ്ങാടി ചെമ്മാടിൽ ഉള്ളി ചാക്കുകൾക്കിടയിൽ മറച്ചു വെച്ച വൻ സ്ഫോടക ശേഖരം പിടികൂടി



ചെമ്മാട്: കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്നാണ്  സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ചാക്കുകൾക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. പാറമടയിൽ സ്ഫോടകത്തിന് ഉപയോഗിക്കുന്നതാണന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി. ലോറി എടുക്കാൻ എത്തിയ പ്രതികൾ പോലിസിനെ കണ്ട് ഓടി രക്ഷപെട്ടു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. തണ്ണിമത്തൻ ലോഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. ഇത്തരത്തിലുള്ള നൂറിലധികം പെട്ടികളാണ് പിടിച്ചെടുത്തത്. . മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ പോലീസാണ് സ്ഫോടക ശേഖരം പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ എൻഐഎ പാലക്കാട് പൊലീസിൽ നിന്നും വിവരം ശേഖരിച്ചിരുന്നു.



Post a Comment

أحدث أقدم

AD01