കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ അടിച്ചുതകർത്തു മുൻചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തു. ഷിംറോൺ ഹെറ്റ്മയറിന്റെ മികച്ച പ്രകടനമാണ് ഉയർന്ന സ്കോറിലെത്താൻ കരീബിയൻ പടയെ സഹായിച്ചത്. 36 പന്തുകൾ നേരിട്ട ഹെറ്റ്മയർ 2 ഫോറുകളും 6 സിക്സറുകളും അടക്കം 64 റൺസ് നേടി. നേരത്തെ , ഓപ്പണർമാരായ നായകൻ ഷായി ഹോപ്പും ബ്രാൻഡോൺ കിങ്ങും ഭേദപ്പെട്ട തുടക്കമാണ് ടീമിന് നൽകിയത്. 50 കടന്ന ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ വന്ന മധ്യനിര താരങ്ങൾ വെടിക്കെട്ട് ബാറ്റിങ്ങുമായി സ്കോർ കടത്തുകയായിരുന്നു, സ്കോട്ലൻഡിനായി ബ്രാഡ് ക്യൂറി 2 വിക്കറ്റുകൾ വീഴ്ത്തി. വലിയ പേരുകൾ ഒന്നും ഇല്ലെങ്കിലും ബാറ്റിങ്ങിനനുകൂലമായ ഈഡൻ ഗാർഡൻസിൽ ഒന്ന് പൊരുതി നോക്കുവാൻ തന്നെയാകും സ്കോട്ടിഷ്പട ഇറങ്ങുക. മികച്ച തുടക്കം ലഭിച്ചാൽ കളിയെ ആവേശകരമാക്കാൻ ടീമിന് സാധിക്കും.

.jpg)

إرسال تعليق