പാനൂർ: നിഷ്കളങ്കമായ ചിരിയോടെ ജീവിതത്തിലേക്ക് നോക്കുന്ന ആറുമാസം പ്രായമുള്ള ധ്രുവി മോൾ ഇപ്പോൾ വലിയൊരു വേദനയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. കരൾ മാറ്റ ശസ്ത്രക്രിയയല്ലാതെ ഈ കുഞ്ഞിന് മുന്നിൽ മറ്റു വഴികളില്ല. സ്വന്തം കരൾ നൽകാൻ അമ്മ ദിവ്യ തയ്യാറാണെങ്കിലും, കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സയ്ക്കും ആവശ്യമായ തുക.
ഏകദേശം 50 ലക്ഷത്തോളം രൂപയാണ് ശസ്ത്ര ക്രിയയും തുടർ ചികിൽസയുമായി കണക്കാക്കുന്നത്. നിത്യ വരുമാനക്കാരനായ പിതാവ് മൊകേരി കടേപ്രത്തെ കളരിപറമ്പത്ത് രജിലേഷിന് ഇത്രയും വലിയ തുക കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്. ഇതുവരെയുള്ള ചികിത്സയ്ക്ക് തന്നെ വലിയൊരു തുക ഈ കുടുംബം ചെലവാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പാനൂർ മൊകേരിയിലെ നാട്ടുകാർ ഒത്തുചേർന്ന് ധ്രുവി മോൾക്കായി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മേൽനോട്ടത്തിലാണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. നിങ്ങളുടെ ചെറിയൊരു സഹായം പോലും ആ കുഞ്ഞിന് പുതിയൊരു ജീവിതം നൽകിയേക്കാം.
Account Name: DRUVI RAJILESH CHIKILSA SAHAAYA COMMITTEE
Account No: 40497111000742
IFSC Code: KLGB0040497
Bank & Branch: KGB Mokeri
G-Pay Numbers: 8891820577, 7356265667
നമ്മുടെ ഒരു ചെറിയ കരുതൽ ഒരു കുഞ്ഞു ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിൽ അതിലും വലിയൊരു പുണ്യമില്ല.
.jpg)

Post a Comment