ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം; അറിയാം എങ്ങനെയെന്ന്


വിവാഹത്തിന് ശേഷം മറ്റും പലരും പേരു മാറ്റാറൊക്കെയുണ്ട്. ഇങ്ങനെ പേരു മാറ്റുമ്പോൾ ഔദ്യോ​ഗിക രേഖകളിലും പേര് മാറ്റാറുണ്ട്. ആധാറിലും പാൻ കാർഡിലും പേരു മാറ്റുക എന്നത് ഇനി വീട്ടിലിരുന്ന് ഫോണിൽ തന്നെ ചെയ്യാൻ സാധിക്കും എങ്ങനെയെന്ന് നോക്കാം.

പാൻ കാർഡ്

പാൻ കാർഡിലെ പേരു മാറ്റുന്നതിനായി സന്ദർശിക്കേണ്ടത് NSDL അല്ലെങ്കിൽ UTIITSL എന്ന വെബ്സൈറ്റുകളാണ്. Changes/Correction in PAN എന്ന വെബ്സൈറ്റിലെ ഓപ്ഷൻ സെലക്ട് ചെയ്ത് പാൻ നമ്പർ, പേര്, ജനനത്തിയ്യതി, ഇ-മെയിൽ ഐ.‍ഡി എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. അപ്പോൾ 15 അക്ക ടോക്കൺ നമ്പർ ജനറേറ്റ് ചെയ്ത് ലഭിക്കും.

ഇനി എന്ത് വിവരമാണോ മാറ്റേണ്ടത് അത് സെലക്ട് ചെയ്യുക. ജനന തീയതി, വിലാസം, മുതലായവ തെളിയിക്കുന്ന രേഖകൾ ഫോട്ടോഗ്രാഫ് എന്നിവ അപ്ലോഡ് ചെയ്യുക. തുടർന്ന് സേവനത്തിന് ആവശ്യപ്പെടുന്ന ഫീസ് അടയ്ക്കുക, അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക.

അതിനു ശേഷം ലഭിക്കുന്ന Acknowledgement Slip ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക. ഇത് ഉപയോ​ഗിച്ച് അപേക്ഷ പിന്നീട് ട്രാക്ക് ചെയ്യാൻ സാധിക്കും.

ആധാർ

ഔദ്യോഗിക വെബ്സൈറ്റായ UIDAI സന്ദർശിക്കുക. അതിൽ My Aadhaar section സെലക്ട് ചെയ്യുക. ആധാർ നമ്പർ, ഒ.ടി.പി എന്നിവ രേഖപ്പെടുത്തി ലോ​ഗിൻ ചെയ്ത ശേഷം Update Aadhaar എന്ന ഓപ്ഷനിൽ Name Update option സെലക്ട് ചെയ്യുക. ഇവിടെ ആവശ്യപ്പെടുന്ന രേഖകൾ സബ്മിറ്റ് ചെയ്യുക ഫീസായി 50₨ അടയ്ക്കുക.

രേഖപ്പെടുത്തിയ വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് ക്രോസ് ചെക്ക് ചെയ്ത് ഉറപ്പുവരുത്തുക. ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന സർവീസ് റിക്വസ്റ്റ് നമ്പർ (SRN) സൂക്ഷിച്ചുവെയ്ക്കുക. അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനും ട്രാക്ക് ചെയ്യുന്നതിന് ഇത് ഉപയോ​ഗിക്കാം.



Post a Comment

Previous Post Next Post

AD01