നെൽ കർഷകർക്ക് കേരളം നൽകുന്ന പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ്. പ്രോത്സാഹന ബോണസ് ഇല്ലാതാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യ എക്സ്പൻഡേച്ചർ സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലുള്ളത്. നിലവിൽ 30 രൂപയാണ് നെല്ലിന്റെ സംഭരണ വില അത് 40 രൂപയാക്കണം എന്നുള്ളതാണ് കേരളത്തിന്റെ ആവശ്യം. ഇപ്പോൾ ആറു രൂപ 31 പൈസയാണ് കേരളം നൽകുന്നത് അത് ഇനിയും വർദ്ധിപ്പിക്കണം എന്നുള്ളതാണ് സർക്കാർ ചിന്തിക്കുന്നതെന്നും ഇന്ത്യയിൽ ഏറ്റവും അധികം തുക നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും അതുവേണ്ട എന്നാണ് ഇപ്പോൾ കേന്ദ്രം നിർദ്ദേശിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

.jpg)

إرسال تعليق