ബർണശേരിയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയിൽ



കണ്ണൂർ : നഗരത്തിലെ ബർണശേരിയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബർണശേരി സ്വദേശി എം. രഞ്ജിത്തിനെയാണ് കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ, ബർണശേരി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തുന്ന പ്രധാനികളിൽ ഒരാളാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 0.068 ഗ്രാം ബ്രൗൺ ഷുഗറും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.പി. ഷനിൽ കുമാർ, എം.കെ. സന്തോഷ്, കെ. സന്തോഷ് കുമാർ തുടങ്ങിയവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.



Post a Comment

Previous Post Next Post

AD01