മുതിർന്ന തിരക്കഥാകൃത്തും ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ അച്ഛനുമായ സലിം ഖാനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാൻ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലെത്തി അച്ഛനെ സന്ദർശിച്ചു. രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. സലിം ഖാന്റെ മകൾ അൽവിര ഖാൻ, മരുമകൻ അതുൽ അഗ്നിഹോത്രി, ചെറുമകൻ അയാൻ അഗ്നിഹോത്രി എന്നിവരും ആശുപത്രിയിലെത്തി ഇതിഹാസ തിരക്കഥാകൃത്തിനെ സന്ദർശിച്ചു. സലിം ഖാന്റെ ദത്തുപുത്രി അർപിത ഖാന്റെ ഭർത്താവും നടനുമായ ആയുഷ് ശർമ്മയും ആശുപത്രിയിൽ ഉണ്ടായിരുന്നു. തന്റെ മുൻ പങ്കാളി ജാവേദ് അക്തറിനൊപ്പം ഷോലെ, ഹാത്തി മേരെ സാത്തി, സഞ്ജീർ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ ഐക്കണിക് സിനിമകൾ എഴുതിയതിലൂടെ പ്രശസ്തനായ സലിം ഖാൻ ഇക്കഴിഞ്ഞ നവംബറിലാണ് തന്റെ 90-ാം ജന്മദിനം ആഘോഷിച്ചത്.

.jpg)

Post a Comment