പ്രണയം പൂവണിയുന്നു; തെലുങ്കിൽ മറ്റൊരു താരവിവാഹം കൂടി, അല്ലു സിരീഷ്- നയനിക വിവാഹത്തീയതി പുറത്ത്


അല്ലു അർജുൻ്റെ സഹോദരൻ അല്ലു സിരീഷും നയനികയും തമ്മിലുള്ള വിവാഹത്തീയതി പുറത്ത്. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് നടൻ തീയതി പുറത്തുവിട്ടത്. മാർച്ച് 6ന് താൻ നയനികയെ വിവാഹം കഴിക്കുമെന്ന് അല്ലു സിരീഷ് പറഞ്ഞു. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ അല്ലു സ്റ്റുഡിയോയിൽ മാർച്ച് രണ്ടിന് നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് വിവാഹത്തിന്റെയും പ്രീ-വെഡിംഗ് ആഘോഷങ്ങളുടെയും തീയതികൾ താരം വെളിപ്പെടുത്തിയത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. “ഞാനും നയനികയും മാർച്ച് 6-ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരാകുകയാണ്. മാർച്ച് 2-ന് അല്ലു സ്റ്റുഡിയോയിൽ തെലുങ്ക് ചലച്ചിത്ര താരങ്ങ‍ളോടൊപ്പം ഞങ്ങളുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ നടത്തും.” അല്ലു സിരീഷ് കുറിച്ചു.

കഴിഞ്ഞ വർഷമാണ് അല്ലു സിരീഷിന്റെയും നയനികയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സിരീഷ് വെള്ള നിറത്തിലുള്ള പരമ്പരാഗത വസ്ത്രവും നയനിക ചുവപ്പ് നിറത്തിലുള്ള വർക്കുകളോടുകൂടിയ വസ്ത്രവുമാണ് ധരിച്ചിരുന്നത്. അതേസമയം, 2013-ൽ രാധാ മോഹൻ സംവിധാനം ചെയ്ത ‘ഗൗരവം’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘കൊത്ത ജന്ത’, ‘ശ്രീരസ്തു ശുഭമസ്തു’, ‘ഒക്ക ക്ഷണം’, ‘ഉർവശിവോ രാക്ഷസിവോ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.



Post a Comment

Previous Post Next Post

AD01