''പ്രിയ പുത്രൻ" എന്ന ചിത്രം തീയേറ്ററിലേക്ക്..


മാതൃ പുത്ര വാത്സല്യം കണ്ണുനീർ പൊഴിച്ചുകൊണ്ട്, തിയറ്ററിൽ നിന്നും  കണ്ടിറങ്ങിയവർ. പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ "പ്രിയ പുത്രൻ" എന്ന  ചിത്രം തീയേറ്ററിലേക്ക്. ഗിന്നസ് പക്രുവിന്റെ അഭിനയ  ചാരുതയും സെന്റിമെന്റ്സ് രംഗങ്ങളുടെ മികവുകൊണ്ടും  പ്രിയ പുത്രൻ എന്ന ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റി. ശക്തമായ കഥാപാത്രം ഈ നടന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്.


ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട്  മലയാളത്തിൽ ഇറങ്ങുന്ന ചിത്രമാണിത്. എച്ച്.മഞ്ജുനാഥ് രചന നടത്തി സംവിധാനം ചെയ്യുന്ന ഗിന്നസ് പക്രു നായകനാകുന്ന ''പ്രിയ പുത്രൻ'' എന്ന മലയാളചിത്രം ഫെബ്രുവരി 27ന് തിയേറ്ററിലെത്തുന്നു. 


പവർ സ്റ്റാർ ക്രിയേഷൻസി ന്റെ ബാനറിൽ ഡോക്ടർ സുരേഷ് ജി നിർമ്മിച്ച ചിത്രത്തിന്റെ ഡി ഒ പി ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ് സുന്ദർരാജൻ. മ്യൂസിക്&ബാഗ്രൗണ്ട് സ്കോർ  ദീന. സൗണ്ട് ഡിസൈൻ ചന്ദ്രു പ്രസാദ് സ്റ്റുഡിയോ. അജയകുമാർ ( ഗിന്നസ് പക്രു), പത്മവാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ. എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

Post a Comment

Previous Post Next Post

AD01