LDF വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും; നാല് കേന്ദ്രങ്ങളിൽ സ്വീകരണം

 


സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിൽ പര്യടനം നടത്തും. കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ഉണ്ടാകും. കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി, തളിപ്പറമ്പ – ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരം, പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി എന്നിവിടങ്ങളിലാണ് സ്വീകരണം.വൻ ജനാവലിയാണ് ഓരോ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും എത്തുന്നത്. രാവിലെ വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായി ജാഥാ ലീഡർ എംവി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്ച നടത്തും. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെയാണ് എൽ ഡി എഫ് ജനങ്ങളെ അണിനിരത്തി ജാഥ സംഘടിപ്പിക്കുന്നത്.കാസർഗോഡ് കുമ്പളയിൽ നിന്ന് ആരംഭിച്ച ജാഥ ഇന്നലെ രാത്രിയോടെയാണ് കണ്ണൂരിലേക്ക് പ്രവേശിച്ചത്. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് കണ്ണൂരിലേക്ക് എത്തിയത്. രക്തസാക്ഷി സി വി ധനരാജിന്റെ ജീവിത പങ്കാളി സജിനിയാണ് ജനസാഗരത്തെ സാക്ഷിയാക്കി ജാഥയെ പയ്യന്നൂരിലേക്ക് സ്വീകരിച്ചത്. ആയിരങ്ങൾ അണിനിരന്ന ബഹുജന റാലിയോടെയാണ് പര്യടനം പയ്യന്നൂരിൽ സമാപിച്ചത്.



Post a Comment

Previous Post Next Post

AD01