കണ്ണൂർ സിറ്റിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11പേർക്ക് പരിക്ക്


കണ്ണൂർ: കണ്ണൂർ സിറ്റിയിൽ സ്‌കൂൾ വാൻ മറിഞ്ഞ് ഡ്രൈവറും വിദ്യാർത്ഥികളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. കണ്ണൂർ ആനയിടുക്ക് മദ്രസ സിറാജുൽ ഉലും യുപി സ്‌കൂൾ വാനാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകീട്ട് 3.45 മണിയോടെ കൊടപ്പറമ്പ് പൊന്നാംകണ്ടിയിൽ റോഡരികിലെ സ്ലാബിൽ തട്ടി മറിഞ്ഞത്. വാഹനം പിന്നോട്ടടുക്കവേയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവറേയും വിദ്യാർത്ഥികളേയും നാട്ടുകാർ ചേർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 11 വിദ്യാർത്ഥികളാണ് വാനിൽ ഉണ്ടായിരുന്നത്.



Post a Comment

Previous Post Next Post

AD01