സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കും; മന്ത്രി സഭായോഗത്തിൽ തീരുമാനമായി


സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 1857 അധ്യാപക അധിക തസ്തികകള്‍ അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2025 – 26 അധ്യായന വര്‍ഷത്തില്‍ നടത്തിയ തസ്തിക നിര്‍ണയത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം. ഇതനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ 655 അധിക തസ്തികകളും എയ്ഡഡ് സ്കൂളുകളില്‍ 1202 അധിക തസ്തികളുമാണ് സൃഷ്ടിക്കുന്നത്. തസ്തികകള്‍ക്ക് 2025 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം അനുവദിക്കും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ട ഉന്നതികളിലെ പതിമൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിർമിച്ച് നൽകുന്നതിന് മന്ത്രി സഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. വയനാട് ടൗണ്‍ഷിപ്പ് മാതൃകയിലാണ് വീട് നിർമ്മിച്ച് നൽകുക. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെന്‍ററ്റീവായി നിയോഗിക്കുകയും ഊരാളുങ്കൽ ലേബർ കോർപറേറ്റീവ് കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ഇ പി എസി കോണ്‍ട്രാക്ടറായും നിയമിക്കുന്നതിന് മന്ത്രി സഭായോഗത്തിൽ അനുമതി നല്‍കിയിട്ടുള്ളത്.



Post a Comment

Previous Post Next Post

AD01