ജീവിസ് നിവാസിൽ ജി വിശാഖൻ (79) നിര്യാതനായി


മയ്യിൽ: കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിന് സമീപം ജീവിസ് നിവാസിൽ ജി വിശാഖൻ (79) നിര്യാതനായി. കാലടി ചെറുപഴശ്ശി വെസ്റ്റ് എൽപി സ്കൂളിൽ അധ്യാപകനായും കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽപി സ്കൂൾ പ്രധാന അധ്യാപകനായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, സ്വപ്നം ആർട്ടിസ്റ്റ് വെൽഫെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സ്റ്റേജ് ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന പ്രസിഡന്റ്, പ്രകൃതി മിത്രം ചെയർമാൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി കെ സരസമ്മ (റിട്ട. അധ്യാപിക, കോട്ടക്കുന്ന് യുപി സ്കൂൾ). മക്കൾ: വിശ്വേശ്വരി, വിനീത, വിപിൻ (ദുബായ്). മരുമക്കൾ: കെ വി സുനിൽ കുമാർ (റിട്ട. ആർമി ഇൻ്റലിജൻ്റ്സ് ഓഫീസർ), സുനീഷ് (ബിസിനസ്), ശിഖ (ആലുവ). സഹോദരങ്ങൾ: ഡോ. ഭദ്രൻ (ഫിസിഷ്യൻ, കരുനാഗപ്പള്ളി), ദ്രൗപതി (റിട്ട. അധ്യാപിക, കല്ലട), പരേതനായ ജയസിംഹൻ. സംസ്കാരം നാളെ ഞായർ പകൽ രണ്ടിന് കണ്ണൂർ പയ്യാമ്പലത്ത്.



إرسال تعليق

0 تعليقات