‘നടക്കാൻ പോകുന്നത് കേരളം ശക്തിപ്പെടണോ ഇടവേള വേണോ എന്ന സാമൂഹ്യ തെരഞ്ഞെടുപ്പ്’: മുഖ്യമന്ത്രി


നടക്കാൻ പോകുന്നത് കേരളം ശക്തിപ്പെടണോ ഇടവേള വേണോ എന്ന സാമൂഹ്യ തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പതിറ്റാണ്ടിൽ കേരളത്തിലുണ്ടായ മാറ്റങ്ങൾ യാദൃശ്ചികമല്ല. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും പ്രയോഗവും പ്രധാനമാണ്. പ്രഖ്യാപനങ്ങൾ നടത്താൻ എളുപ്പമാണ്, അവയെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനും ഈ സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിൽ പത്തുവർഷം മുൻപ് മാന്ദ്യത കേരളത്തിലുണ്ടായിരുന്നു. പദ്ധതികൾ ഇഴഞ്ഞു നീങ്ങുകയാണ്. എന്നാൽ ഇതെല്ലം മാറിയിരിക്കുമാകയാണ്. ഗതാഗത സൗകര്യങ്ങൾ കേരളത്തിൽ വിപുലീകരിച്ചു. വ്യാവസായിക മേഖലയിലും ഐടി മേഖലയിലും വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെട്ടു. പൊതുജനാരോഗ്യ രംഗത്തെ ശാക്തീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമം എൽ ഡി എഫ് സർക്കാർ ഉറപ്പാക്കി. കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിച്ചു. ഇതെല്ലാം തുടരാൻ ഭരണ സ്ഥിരത നിർണായകമാണ്. ഇത് രാഷ്ട്രീയ വിഷയമായി കാണേണ്ടതല്ല. ജനങ്ങളുടെ വിശ്വാസമാണ് ഈ യാത്രയുടെ കരുത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01