വിപണി വീണ്ടും കുതിക്കുന്നു! സെൻസെക്സ് 900 പോയിന്റ് ഉയർന്നു, നിഫ്റ്റി 24,700 കടന്നു


ഏതാനും ദിവസങ്ങൾ നീണ്ട തകർച്ചയ്ക്കും ആശങ്കയ്ക്കും വിരാമമായിട്ടു ഓഹരിവിപണി തിരിച്ചുവരവിന്റെ പാതയിൽ. സെൻസെക്സ് 900 ഓളം പോയിന്റുയർന്ന് 80,015.90 പോയിന്റിൽ അവസാനിച്ചപ്പോൾ , നിഫ്റ്റി 285 പോയിന്റ് ഉയർന്നു 24,765.90 പോയിന്റിൽ ക്ലോസ് ചെയ്തു. അമേരിക്കൻ വാൾ സ്ട്രീറ്റിലെ പോസിറ്റീവ് പ്രവണതകളെ പിന്തുടർന്ന്, ആഭ്യന്തര സൂചികകൾ ഇന്ന് കരുത്താർജ്ജിച്ച നിലയിലായിരുന്നു വ്യാപാരം.

വിപണിയിലെ ഈ തിരിച്ചുവരവ് നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു. നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം 100 പോയിന്റ് ഉയർന്നപ്പോൾ. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക ഒരു ശതമാനത്തിലധികം നേട്ടം കൈവരിച്ചു. പ്രതിരോധ മേഖലയിലെ ഓഹരികളും പഞ്ചസാര മേഖലയിലെ കമ്പനികളും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.

അതേസമയം ക്രൂഡ് ഓയിൽ വിലകൾ ഇനിയും താഴ്ന്നുവരാത്തത് വിപണിക്ക് ഒരു ആശങ്കയായി തുടരുകയാണ്. കൂടാതെ അന്താരാഷ്ട്ര യുദ്ധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത ലഭിക്കുന്നതുവരെ വിപണിയിൽ അസ്ഥിരത തുടരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



Post a Comment

Previous Post Next Post

AD01