പേരട്ട തൊട്ടിപ്പാലം മേഖലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം എന്നും,ജൽ ജീവൻ കുടിവെള്ള വിതരണ പദ്ധതി നടത്തിപ്പിലെ അലംഭാവം അവസാനിപ്പിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്നും, തകർന്ന റോഡുകളുടെ പുനർ നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നും BJP പേരട്ട മേഖല കുടുംബ സംഗമം ആവശ്യപ്പെട്ടു.
സംഗമം പാർട്ടി ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ C V പുരുഷോത്തമൻ ഉത്ഘാടനം ചെയ്തു. ശ്രീ ഗോകുലൻ പട്ടോന സ്വാഗതവും ശ്രീ സുനിൽ നന്ദിയും പറഞ്ഞ സംഗമത്തിന് ശ്രീ രതീഷ് KV അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ പ്രവർത്തകരും നേതാക്കളും ഒത്തുചേർന്ന് സജീവമായ ചർച്ചകൾ നടന്നു. നേതാക്കളായ ശ്രീ നിശാന്ത്, ശ്രീ രജിമോൻ .K R, ശ്രീ പ്രദീപൻ CR, ശ്രീ ഗ്രീഷ്മ, ശ്രീ രാജേശ്വരി , ശ്രീ ശാലു ഷാജി, ശ്രീ ജിഷ മോൾ രതീഷ് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
.jpg)




إرسال تعليق