വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി,കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരായ കേന്ദ്രസേനയുടെയും ഡല്‍ഹി പോലീസിന്റെയും അതിക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി .നേതാക്കളായ പിടി മാത്യു ,കെ സി മുഹമ്മദ് ഫൈസൽ , രാജീവൻ എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് , അമൃത രാമകൃഷ്ണൻ,സുരേഷ് ബാബു എളയാവൂർ, അഡ്വ. കെ സി ഗണേശൻ , ടി ജയകൃഷ്ണൻ ,
കെ പി സാജു ,മനോജ് കൂവേരി , ബിജു ഉമ്മർ ,പി മുഹമ്മദ് ഷമ്മാസ് , നൗഷാദ് ബ്ലാത്തൂർ ,അതുൽ എം സി, കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് ,സി വി അബ്ദുൽ ജലീൽ ,കെ ഉഷാ കുമാരി തുടങ്ങിയവർ സംസാരിച്ചു.






0 تعليقات