നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമേന്മയുണ്ടായതെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടവും നിറമരുതൂര്‍ ജി.യു.പി.എസിനായി നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാന്‍ സര്‍ക്കാരിനായി. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിലവില്‍ പത്ത് കോടി രൂപയോളം വകയിരുത്തിയ പദ്ധതികളാണ് നടപ്പിലാക്കിയത്. 5000 കോടി രൂപ കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചു. 2500 കോടി രൂപ ഉന്നത വിദ്യാഭ്യാസം മേഖലയ്ക്കായി ചെലവഴിച്ചു. കായിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കി നൂറോളം ഗ്രൗണ്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷവും കിഫ്ബിയില്‍ നിന്ന് 3.90 കോടി രൂപയും വകയിരുത്തിയാണ് പുതിയ കെട്ടിട നിര്‍മ്മാണം നടന്നത്. മൂന്ന് നിലകളിലായി 18 ക്ലാസ് ക്ലാസ് മുറികളും ശുചിമുറി സൗകര്യവും കൂടി ഒരുക്കിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് നാലു കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയതില്‍ 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിറമരുതൂര്‍ ജി.യു.പി.എസിലെ കെട്ടിടം ഒരുങ്ങുക. 243 ചതുരശ്ര വിസ്തീര്‍ണത്തില്‍ നാല് ക്ലാസ് മുറികളും ഗോവണിയും അടങ്ങുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമ അധ്യക്ഷയായിരുന്നു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മേരി മഞ്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ മന്ത്രിക്ക് ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കും ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഖോ-ഖോ കളിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വിനേശന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ പോളാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ഹഫ്‌സത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി മുഫീദ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആഫിയ നൗഫല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇസ്മായില്‍ പറമ്പത്ത്, ജി.യു.പി.എസ് എച്ച്.എം ടി.വി ലത, ജി.യു.പി.എസ് പിടിഎ പ്രസിഡന്റ് ഷൗക്കത്തലി ഹെഡ്മിസ്ട്രസ് വി.എം ശ്യാമകുമാരി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

.jpg)

إرسال تعليق