ശ്രീകണ്ഠപുരം: നഗരസഭയുടെ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോൾ കുടിവെള്ളത്തിനും പാർപ്പിടത്തിനുമാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഭവന നിർമ്മാണത്തിനും, ഭവന നവീകരണത്തിനുമായി 1.2 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ പദ്ധതികൾ ആവിഷ്കരിച്ചതിൽ കുടിവെള്ള പദ്ധതിക്ക് 2.63 കോടിയും, വനിതാ വികസനത്തിനായി 46 ലക്ഷവും, ആരോഗ്യ മേഖലയ്ക്ക് 1.11 കോടിയും, ശുചിത്വ മേഖലയ്ക്ക് 1.12 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. സമ്പൂർണ്ണ ആരോഗ്യം, കായികക്ഷമത, ടൂറിസം, ഹൈടെക് അംഗനവാടികൾ തുടങ്ങിയവ ബജറ്റിന്റെ മുഖ്യ ആകർഷണമാണ്. 2026-27 വർഷത്തിൽ 102 കോടി വരുമാനവും പ്രതീക്ഷിത ചിലവ് 28.88 കോടിയും പദ്ധതി ചിലവ് 65.51 കോടിയും കഴിഞ്ഞ് 8.1 കോടി രൂപ നീക്കിയിരിപ്പ് വരുന്ന ബഡ്ജറ്റ് ആണ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ നിഷിത റഹ്മാൻ അവതരിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

.jpg)

إرسال تعليق