പയ്യാവൂർ: ഇടതുപക്ഷ സർക്കാരിനെതിരെ സംസ്ഥാനമൊട്ടാകെ ജനരോഷമിരമ്പുകയാണെന്നും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ കേരളത്തിൽ അധികാരത്തിലെത്തുമെന്നും മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി. ഇരിക്കൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫിൻ്റെ മൂന്നാം ദിവസത്തെ പര്യടനം തൊട്ടിപ്പാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് കഴിഞ്ഞ പത്ത് വർഷക്കാലം അഴിമതിയിൽ ഗവേഷണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കാർഷിക മേഖല പൂർണമായും തകർന്നിരിക്കുകയാണ്. കർഷക ആത്മഹത്യ നിത്യസംഭവമായി ക്കൊണ്ടിരിക്കുന്നു. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ആവശ്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനുള്ള കർമപദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് സ്ഥാനാർത്ഥി സജീവ് ജോസഫ് പറഞ്ഞു. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, യുവാക്കൾക്ക് സംരംഭംങ്ങൾ തുടങ്ങാൻ പലിശരഹിത വായ്പ തുടങ്ങി രാഹുൽ ഗാന്ധിയുടെ അഞ്ചിന നിർദ്ദേശങ്ങൾ കേരളത്തിന് പുത്തൻ ഉണർവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി.എൻ.എ. ഖാദർ, കൺവീനർ തോമസ് വക്കത്താനം, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിമാരായ ബേബി തോലാനി, പി.സി. ഷാജി, ബിജു പുളിയന്തൊട്ടി, ചാക്കോ പാലയ്ക്കലോടി, ലിസമ്മ ബാബു, സിജി സണ്ണി, ജോസ് പൂമല, എ.ജെ. ജോസഫ്, ടോമി മൂക്കനോലി, യു.പി. അബ്ദുറഹ്മാൻ, സിന്ധു ബെന്നി, ടി.പി. അഷറഫ് എന്നിവർ പ്രസംഗിച്ചു.

.jpg)

Post a Comment