പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ലോകത്തെമ്പാടും രൂക്ഷമായി ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഈ പ്രതിസന്ധി ഇന്ത്യയെയും വളരെ മോശമായി ബാധിച്ചു കഴിഞ്ഞു. ഈ പ്രതിസന്ധിയിൽ ഇതൊന്നും നമ്മളെ ബാധിക്കില്ല എന്നു കരുതുന്ന ഇലക്ട്രിക് വാഹന ഉടമകളോടാണ് ഇനി പറയാനുള്ളത്. എന്ത്കൊണ്ടും നമ്മൾ രക്ഷപ്പെട്ടെന്ന് കരുതാൻ വരട്ടെ, ഈ പ്രതിസന്ധി പരോക്ഷമായി നിങ്ങളെയും ബാധിക്കും. പെട്രോൾ പ്രതിസന്ധി അനുഭവപ്പെടുമെന്ന ഭയത്തിൽ പലരും വേഗത്തിൽ ഇവിയിലേക്ക് മാറിയേക്കാം. അതിനാൽ ചാർജ്ജിങ് സ്റ്റേഷനുകളിൽ വലിയ ക്യൂ അനുഭവപ്പെട്ടേക്കാം. ഇത് ഒഴിവാക്കാൻ ഇവി ഉപഭോക്താക്കൾ പരമാവധി വീടുകളിൽ ചാർജ്ജിങ് ചെയ്യുന്നതാണ് ഉത്തമം. ഇനി ചാർജ്ജിങ് സറ്റേഷനുകളുടെ സ്റ്റാറ്റസ് അറിയാൻ സഹായിക്കുന്ന ആപ്പുകൾ ഇന്ന് നിലവിലുണ്ട്, അതിനാൽ ആ ആപ്പുകൾ ഉപയോഗിച്ചാൽ സമയം നഷ്ടപ്പെടുത്തി ക്യൂ നിൽക്കേണ്ടി വരില്ല. ചരക്കുനീക്കത്തെയും ഇന്ധന ലഭ്യത ബാധിച്ചതിനാൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ ലഭ്യമാകാൻ വൈകും. അതിന് ആദ്യം ചെയ്യേണ്ടത് വാഹനത്തിന്റെ കണ്ടീഷൻ നോക്കിയിട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്. കൽക്കരി പ്ലാന്റുകളിൽ നിന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചാൽ ചാർജ്ജിങ് നിരക്ക് വർദ്ധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 70-75 ശതമാനവും കല്‍ക്കരി പ്ലാന്റുകളില്‍ നിന്നായതിനാല്‍ പെട്രോള്‍ പ്രതിസന്ധി വൈദ്യുതി ലഭ്യതയെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിക്കുമ്പോള്‍ വൈദ്യുതിയുടെ ഡിമാന്‍ഡും ആവശ്യവും വര്‍ധിക്കും. ഇത് ചാര്‍ജിംഗ് സ്റ്റേഷനുകളിലെ നിരക്ക് വര്‍ദ്ധനക്ക് കാരണമായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

.jpg)

Post a Comment