കൃഷിക്കാർക്ക് വേണ്ടിയുള്ള സർക്കാർ ആയിരിക്കും യുഡിഎഫിന്റേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഭൂവിഷയം അടക്കമുള്ള ജനങ്ങളുടെ വിഷയങ്ങളിൽ സർക്കാർ ശത്രു പക്ഷത്താണ്. പത്തു വർഷം ഭരണം കിട്ടിയതിന്റെ പേരിൽ പിണറായി അഹങ്കാരത്തിന്റെ കൊടുമുടിയിലാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ യു ഡി എഫ് തരംഗം ആഞ്ഞു വീശുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎം മാർക്സിസ്റ്റ് കോർപ്പറേറ്റ് പാർട്ടി ആയി മാറി. പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാലും ഈ സർക്കാരിന്റെ കാലത്ത് ജോലിയില്ല. സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം കെ സി വേണുഗോപാൽ വിമർശിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കെ എസ് ആർ ടി സി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകും. മറ്റു പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിപ്പിച്ചത്. ഇവിടെയും കൃത്യമായി നടപ്പാക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തെ ചൊല്ലി സിപിഐഎം-കോൺഗ്രസ് പോര് കടുക്കുകയാണ്. ടൗൺഷിപ്പ് നിർമാണം പൂർത്തിയാക്കിയില്ലെന്ന പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ, കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ ഡിവൈഎഫ്ഐ കുടിൽ കെട്ടി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ സമരത്തിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുന്നറിയിപ്പുമായി രംഗത്തെത്തി.

.jpg)

إرسال تعليق