കാസർഗോഡ് ഉദുമയിൽ ദേശീയ പാതയ്ക്കരികിൽ സ്ഥാപിച്ച എൽഡിഎഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു


കാസർകോഡ് ഉദുമ മണ്ഡലത്തിലെ മൈലാട്ടിയിൽ ദേശീയ പാതയ്ക്കരികിൽ സ്ഥാപിച്ച എൽ ഡി എഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു. പുനഃസ്ഥാപിച്ച ബോർഡാണ് വീണ്ടും നശിപ്പിച്ചത്. ക‍ഴിഞ്ഞ മാർച്ച് 19ന് എൽ ഡി എഫിൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനഃസ്ഥാപിച്ച ബോർഡ് വീണ്ടും നശിപ്പിച്ചത്. മാർച്ച് 25ന് ആണ് വീണ്ടും ബോർഡ് സ്ഥാപിച്ചത്. ബോർഡ് നശിപ്പിച്ച സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ബോർഡ് നശിപ്പിച്ചത്. പ്രചാരണ ബോർഡ് നശിപ്പിച്ച സംഭവത്തിൽ ബി ജെ പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ് നടപടി സ്വീകരിച്ചത്. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിന് സമീപം സ്ഥാപിച്ചിരുന്ന വലിയ ബോർഡ് തകർത്തതുവഴി 35,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. കലാപമുണ്ടാക്കാൻ ശ്രമിക്കുക, സ്വത്തുവകകൾ നശിപ്പിച്ച് നഷ്ടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അന്ന് കേസെടുത്തത്.



Post a Comment

Previous Post Next Post

AD01