ഉച്ചക്ക് വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ; കെ ബി ഗണേഷ് കുമാറിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ



കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിന്റെ ഭാര്യ വീട്ടിലെത്തിയപ്പോൾ മന്ത്രിയെ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിലെന്ന് റിപ്പോർട്ട്. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഭാര്യ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനെ തുടർന്ന് ഗണേഷ് കുമാറിന്റെ സഹായികൾ അവരെ തടഞ്ഞുവെച്ചുവെന്നും ആരോപണമുണ്ട്. തുടർന്ന് ചിത്രങ്ങൾ എടുത്ത മൊബൈൽ ഫോൺ പിടിച്ചെടുക്കാനും ശ്രമമുണ്ടായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ​ഗണേഷ്കുമാറിന്റെയും സഹായികളുടെയും പിടിയിൽപെടാതെ രക്ഷപെടാനായി പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ​ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ​ഗണേഷ്കുമാറിന്റെ ഭാര്യ. ഇവർ ഉടൻതന്നെ ആൾ ശ്രീലേഖയെ ഫോണിൽ ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോൾ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്.


ശ്രീലേഖയുടെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ കൈകാര്യം ചെയ്യുന്ന 112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പൊലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ ഇടപെടാതെ പിൻവാങ്ങുകയായിരുന്നു എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


വീട്ടിൽ തിരിച്ചുകയറിയ ഇവർ വീണ്ടും ​ഗണേഷ് കുമാറിന്റെ ഫോട്ടോകൾ എടുത്തു. ഭാര്യയിൽനിന്ന്‌ മൊബൈൽ കൈക്കലാക്കാൻ സഹായികളായ പ്രദീപിനോടും ശാന്തനോടും നിർദേശം നൽകുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് വാതിൽ കുറ്റിയിട്ട് സഹായികൾ ഇവരിൽനിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും അവർ വിട്ടുകൊടുത്തില്ല. ഇതിനിടയിൽ പൊലീസിന്റെ സഹായത്തിനായി ഉച്ചത്തിൽ കരഞ്ഞ് അപേക്ഷിച്ചു. പിടിവലികൾക്കിടിയിൽ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ പുറത്ത് പൊലീസ് സംഘത്തെ കാണാതിരുന്നതിനാൽ താൻ വന്ന ടാക്‌സി കാറിൽ തിരിച്ചുപോവുകയായിരുന്നു.


അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ഗണേഷ് കുമാറിന്റെ ഭാര്യ തയ്യാറായിട്ടില്ല. എന്നാൽ, മുൻ ഡിജിപി ആർ. ശ്രീലേഖ ഇക്കാര്യം മാധ്യമപ്രവർത്തരോട് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചതായും കാര്യങ്ങൾ കേട്ടപ്പോൾ ഉടൻത്തന്നെ 112 നമ്പറിൽ വിളിക്കാനാണ് താൻ പറഞ്ഞതെന്നും ശ്രീലേഖ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൗൺസിലർ എന്ന നിലയ്‌ക്കോ ബിജെപി നേതാവ് എന്ന നിലയ്‌ക്കോ അല്ല ഇക്കാര്യത്തിൽ ഇടപെട്ടത് എന്നാണ് ശ്രീലേഖയുടെ വിശദീകരണം. ഭർത്താവിന്റെ സഹോദരി എന്ന നിലയ്ക്കാണ് താൻ ഗണേഷിന്റെ ഭാര്യയോട് സംസാരിച്ചതെന്നും ശ്രീലേഖ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم

AD01