കണ്ണൂർ: പാനുണ്ടയിൽ അർബുദ രോഗിയായ കോൺഗ്രസ് പ്രവർത്തകനു നേരെ അക്രമം. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പി. സജിത്തിനെ യാണ് ഒരു സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചത്. ഓട്ടോയിൽ വരികയായിരുന്ന സജിത്തിനെ പാനുണ്ട ജയൻ കമ്പനി പരിസരത്ത് വച്ച് ഓട്ടോ തടഞ്ഞ് നിർത്തി പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ഇരുമ്പു വടിയും മറ്റും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജിത്ത് പറഞ്ഞു. തലയ്ക്കും നടുവിനുംചെവിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ സജിത്ത് ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.


0 تعليقات