കണ്ടക്ടറുടെ മർദ്ദനം; സി പി ഐ വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി


വടകര: കണ്ടക്ടറുടെ മർദ്ദനം - പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡിസംബർ 31ന് രാവിലെ വടകര പുതിയ സ്റ്റാന്റിൽ നിന്ന് ബസ് കണ്ടക്ടറും സി പി ഐ മുറുവശേരി ബ്രാഞ്ച് സെകട്ടറിയുമായ എം പി ദിവാകരനെ വളരെ ഗുരുതരമായി പരിക്കേൽപിച്ച് ഒരാൾ ഓടി രക്ഷപെടുകയുണ്ടായി.ദിവാകരൻ ദിവസങ്ങളോളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. പ്രതി അന്വേഷിച്ച് കണ്ടെത്താൻ വടകര പോലീസിന് കഴിഞ്ഞിട്ടില്ല. റൂറൽ എസ്പിയെ ഇ കെ വിജയൻ MLA യുടെ നേതൃത്വത്തിൽ സി പി ഐ നേതാക്കൾ ഒന്നര മാസം മുമ്പ് നിദേവനം നൽകിയിരുന്നു. സംഭവം നടന്നിട്ട് രണ്ട് മാസം പൂർത്തിയായി. സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയാണ്. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. റീന സുരേഷ്, സി രാമകൃഷ്ണൻ, വിവി പ്രഭാകരൻ, കെ ചന്ദ്ര മോഹനൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് എം പി കുഞ്ഞിരാമൻ ഹരികൃഷ്ണ, സി പി ബാലൻ, വി പി നാണു, റീജ അനിൽ പി ഷർമിള പി ലീല, സി സി രവീന്ദ്രൻ ടി പി രാജീവൻ, വിവേക് മുറുവശേരി നേതൃത്വം നൽകി.



إرسال تعليق

0 تعليقات